സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് എഴുപത് ശതമാനം ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്സിന്‍ പൂർത്തിയാക്കാൻ അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : അമേരിക്കയിൽ ജൂലൈ നാലിലെ സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് എഴുപത് ശതമാനം ജനങ്ങളിൽ ഒരു ഡോസ് കൊവിഡ് വാക്സീൻ കുത്തിവെയ്പ്പ് എങ്കിലും പൂർത്തിയാക്കാൻ വൈറ്റ് ഹൌസ് തീവ്രശ്രമത്തിലാണ്. ഇത് വരെ 65 ശതമാനം ജനങ്ങൾ ഒരു ഡോസ് പൂർത്തിയാക്കി. വൈറസിന്റെ ഡെൽറ്റ വകഭേദം അപകടകാരിയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

അതേ സമയം അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കിൽ അവസാന കൊവിഡ് നിയന്ത്രണങ്ങളും എടുത്തുമാറ്റി. സംസ്ഥാന വ്യാപകമായി കരിമരുന്ന് പ്രയോഗം നടത്തിയാണ് ഈ പ്രഖ്യാപനം  ആഘോഷിച്ചത്. സംസ്ഥാനത്തെ 70 ശതമാനം മുതിർന്ന പൗരന്മാർക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ന്യൂയോർക്ക് നിർബന്ധിത കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. ഗവർണർ ആൻഡ്രൂക്യൂമോയാണ് പ്രഖ്യാപനം നടത്തിയത്.

മറ്റ് വലിയ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ മുതിർന്നവർ ന്യൂയോർക്കിൽ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത് ചരിത്രപരമായ നാഴികക്കല്ലാണെന്നും കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്നും പ്രഖ്യാപനം നടത്തിയ വാർത്താ സമ്മേളനത്തിൽ ക്യൂമോ വ്യക്തമാക്കി.

കൂടുതൽ പേർക്ക് വാക്സീൻ നൽകുന്നത് തുടരും. വാണിജ്യവും സാമൂഹികവുമായ നിയന്ത്രണങ്ങൾ നീക്കും. എന്നാൽ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മാർഗനിർദേശങ്ങൾ പ്രകാരമുള്ള ചില നിയന്ത്രണങ്ങളുണ്ടാകും. വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ വേണ്ട. എന്നാൽ വാക്സീൻ സ്വീകരിക്കാത്തവർ രണ്ട് മാർഗനിർദേശങ്ങളും പാലിക്കണം. വാക്സിനെടുക്കാത്തവർക്ക് ചില പരിപാടികളിൽ പങ്കെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും  ക്യൂമോ വ്യക്താക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....