സുധാകരന്‍ തട്ടിക്കൊണ്ടു പോയവരുടെ എണ്ണം 37 ; നേരിട്ട് തട്ടിക്കൊണ്ടു പോയത് 13 ….

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരനെതിരെ ആരോപണം ഉയര്‍ത്തിയ സി.പി.എമ്മിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. കെ സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ തന്നെ ഒരു വിശ്വസ്തന്‍ തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ‘ഇന്നത്തെ സായാഹ്‌ന തള്ളല്‍. സുധാകരന്‍ തട്ടിക്കൊണ്ടു പോയവരുടെ എണ്ണം 37’ എന്ന പരിഹാസ കുറിപ്പാണ് ശ്രീജിത്ത് പണിക്കര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഇന്നത്തെ സായാഹ്‌ന തള്ളല്‍.
ഇന്ന് സുധാകരന്‍ തട്ടിക്കൊണ്ടു പോയവരുടെ എണ്ണം 37.
നേരിട്ട് തട്ടിക്കൊണ്ടു പോയത് 13.
ഫൈനാന്‍സിയറുമായുള്ള സമ്പര്‍ക്കം മൂലം തട്ടിക്കൊണ്ടു പോയത് 7.
വിദേശത്തു നിന്നും തട്ടിക്കൊണ്ടു പോയത് 3.
ഉറവിടം അറിയാതെ തട്ടിക്കൊണ്ടു പോയത് 5.
നേരിട്ടുചെന്ന് കീഴടങ്ങിയവരുടെ എണ്ണം 8.
പ്രത്യേക ഏക്ഷന്‍ കാണിച്ചവരുടെ എണ്ണം 1.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...