സ്വാതന്ത്ര്യ ദിനാഘോഷവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും 2022 ഓഗസ്റ്റ് 15- ന് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ മാനേജർ ശ്രീ എൻ. മനോജ് ദേശീയ പതാക ഉയർത്തി. തുടർന്ന് സ്കൂളിൽനിന്ന് ആരംഭിച്ച വർണ്ണാഭമായ റാലി കോന്നി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് 75 കുട്ടികൾവീതം ദേശീയപതാകയും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളോടുകൂടിയ പ്ലക്കാർഡുകളുമേന്തിയാണ് റാലിയിൽ പങ്കെടുത്തത്. സ്കൂൾ എൻ.സി.സി.വിഭാഗം കേഡറ്റുകളും റാലിയിൽ പങ്കെടുത്തു.

ഗാന്ധിസ്മൃതി എന്ന പേരിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം റാലി അവസാനിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ യോഗത്തിൻ്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഗായകസംഘത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ഗീതിക അവതരണമികവുകൊണ്ട് വ്യത്യസ്തമായി. കോന്നി എസ്.എച്ച്.ഒ. രഷീത് ആർ. മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളേയും വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ പ്രതിഭകളേയും ആദരിച്ചു. കോന്നി ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ്, സ്കൂൾ മാനേജർ എൻ.മനോജ്, പി.ടി.എ. പ്രസിഡൻ്റ് മനോജ് പുളിവേലിൽ, മാതൃസമിതി പ്രസിഡൻ്റ് ഷിനി ഇ.റ്റി., എച്ച്.എം.ഇൻ ചാർജ് ലീന കെ.എസ്., റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്.ശശികുമാർ , ട്രസ്റ്റ് അംഗം എസ്. സന്തോഷ് കുമാർ, അധ്യാപകരായ ആർ.ശ്രീകുമാർ , മാത്യൂസൺ പി. തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...