പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ; കനല്‍ കണ്ണന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ് സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ സൈബര്‍ക്രൈം പോലീസാണ് നടപടിയെടുത്തത്. ഹിന്ദു മുന്നണിയുടെ കലാ-സാംസ്‌കാരിക വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍. ശ്രീരംഗം രംഗനാഥ ക്ഷേത്രത്തിന് മുന്നിലുള്ള പ്രതിമ തകര്‍ക്കണമെന്നാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ദൈവമില്ല എന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നില്‍ വെയ്ക്കരുതെന്നും അത് തകര്‍ക്കണമെന്നുമാണ് കനല്‍ കണ്ണന്‍ പറഞ്ഞത്.

അറസ്റ്റിന്റെ സൂചന ലഭിച്ചതിന് തൊട്ടുപിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം കനല്‍ കണ്ണന്‍ നടത്തിയിരുന്നു. എന്നാല്‍ അത് നിരസിക്കുകയായിരുന്നു. പുതുച്ചേരിയില്‍ നിന്നാണ് ഇയാളെ പോലീസ് അറസറ്റ് ചെയ്തത്. തമിഴിന് പുറമേ മലയാളം, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളില്‍ പ്രവര്‍ത്തിച്ച സംഘട്ടന സംവിധായകനാണ് കണ്ണന്‍. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...