സ്വാതന്ത്ര്യദിനാഘോഷം : പരേഡ് റിഹേഴ്സല്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പരേഡ് റിഹേഴ്സല്‍ നടത്തി. പത്തനംതിട്ട നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനിലിന്റെ നേതൃത്വത്തിലാണ് റിഹേഴ്സല്‍.
22 പ്ലറ്റൂണുകള്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കും. പോലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് നാല്, ജൂനിയര്‍ റെഡ് ക്രോസ് മൂന്ന്, ഡിസ്പ്ലേ ബാന്‍ഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. നാളെ (ഓഗസ്റ്റ് 13) രാവിലെ എട്ടുമുതല്‍ 9.30 വരെ ഡ്രസ് റിഹേഴ്സല്‍ സംഘടിപ്പിക്കും.

കലാ – സാംസ്‌കാരിക പരിപാടികള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില നേതൃത്വം നല്‍കും. ദേശഭക്തിഗാനം, സുംബാ ഡാന്‍സ്, വഞ്ചിപ്പാട്ട്, നാഷണല്‍ ഇന്റഗ്രേഷന്‍ ഡാന്‍സ് എന്നിവ അവതരിപ്പിക്കും. സ്വാതന്ത്ര്യദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കും. പരേഡ് റിഹേഴ്സലിന് പത്തനംതിട്ട നഗരസഭയും ജില്ലാ പഞ്ചായത്തുമാണ് ലഘുഭക്ഷണം തയ്യാറാക്കിയത്. സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലാ സപ്ലൈ ഓഫീസ്, കുടുംബശ്രീ മുഖേനെ ലഘുഭക്ഷണമൊരുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...