റാന്നിയിൽ നടന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സ്വാതന്ത്ര്യദിന റാലി കൗതുകമുണര്‍ത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെറിയ പതാകകളും കൈയ്യേലേന്തി പതിനഞ്ചോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സ്വാതന്ത്ര്യദിന റാലി യാത്രക്കാരില്‍ കൗതുകമുണര്‍ത്തി. ഇന്നു രാവിലെ എട്ടുമണിയോടെ റാന്നിയില്‍ നിന്നും ഇട്ടിയപ്പാറയിലേക്കായിരുന്നു ഇവരുടെ പ്രകടനം. സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ റാലികള്‍ നടത്താറില്ലാത്ത സമയത്താണ് ഈ റാലി എന്നതാണ് കൗതുകമായത്. തൊഴിലാളികള്‍ രാവിലെ ഹിന്ദിയില്‍ മുദ്രാവാക്യം ഉയര്‍ത്തി എത്തിയതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.

ചെറിയ പ്രകടനമായി ആസാദി മുദ്രാവാക്യമുയര്‍ത്തി വാഹനയാത്രയ്ക്കാര്‍ക്ക് തടസമുണ്ടാക്കാതെ അച്ചടക്കം പാലിച്ചായിരുന്നു ഇവരെത്തിയത്. നിരവധി കേസുകളില്‍ അകപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളെ തദ്ദേശിയര്‍ സംശയത്തോടെ കാണുമ്പോള്‍ തയ്യാറെടുപ്പുകളോടെ നടത്തിയ റാലികളെ നിഷ്പ്രഭമാക്കുന്ന തരത്തിലുള്ളതായി ഇവരുടെ സ്വതന്ത്ര്യ സംരക്ഷണ റാലി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....