തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രന്‍ പ്രസിഡന്റായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച 6-ാം വാര്‍ഡ്‌ മെമ്പര്‍ സജന്‍.പി.വി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു തിരുവന്‍വണ്ടൂര്‍. എല്‍.ഡി.എഫിലെ പ്രസിഡന്റ് ബിന്ദു കുരുവിളയ്ക്കും വൈസ് പ്രസിഡന്റ് ബീന ബിജുവിനുമെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞ മാസം 29ന് ചര്‍ച്ചയ്‌ക്കെടുക്കും മുന്‍പേ ഇരുവരും രാജിവച്ചിരുന്നു. പ്രമേയത്തിന്റെ നടപടികള്‍ തുടങ്ങിയപ്പോഴാണു ഇരുവരും സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയ വിവരം പുറത്തറിയുന്നത്.

ബിജെപി 5, എല്‍ഡിഎഫ് 4, കോണ്‍ഗ്രസ് 3, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണു പഞ്ചായത്തിലെ കക്ഷിനില. കോണ്‍ഗ്രസ് അംഗങ്ങളുടെ 3 വീതം വോട്ടുകള്‍ കൂടി നേടി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നു രണ്ടു തവണ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചിരുന്നു. എന്നാല്‍ 3ാം തവണയും സമാനരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭരണത്തിലേറാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴും വൈസ് പ്രസിഡന്റ് സ്ഥാനം കീറാമുട്ടിയാകും. ഉച്ചയ്ക്ക് ശേഷമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...