റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് ഇന്ത്യ ; അജിത് ഡോവല്‍ റഷ്യയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: യുക്രൈന്‍ – റഷ്യ സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക് പോകുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഇന്ത്യയുടെ മധ്യസ്ഥത നിര്‍ണായകമാകുമെന്നും ഈ പശ്ചാത്തലത്തിലാണ് നീക്കമെന്നും കരുതുന്നതായി  റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഡോവല്‍ എന്നാണ് റഷ്യ സന്ദര്‍ശിക്കുക എന്ന കാര്യം വ്യക്തമായിട്ടില്ല. കഴിഞ്ഞ ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്ന് അന്ന് പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഓഗസ്റ്റില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായും കീവില്‍ വെച്ച് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുതിനുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തില്‍ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ യുക്രൈന്‍ – റഷ്യയ്ക്കിടയിലെ സമാധാന പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ മോസ്‌കോയിലേക്ക് അയക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നതായാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....