ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയുടെ തിലക് വര്‍മയ്ക്ക് സെഞ്ചുറി

For full experience, Download our mobile application:
Get it on Google Play

അനന്ത്പൂര്‍ : ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയുടെ തിലക് വര്‍മയ്ക്ക് സെഞ്ചുറി. ഇന്ത്യ ഡിക്കെതിരായ മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്. നേരത്തെ ഓപ്പണര്‍ പ്രതം സിംഗ് (122) സെഞ്ചുറി പൂര്‍ത്തിക്കായിരുന്നു. ഇരുവരുടേയും കരുത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ എ. നിലവില്‍ അവര്‍ക്ക് 469 റണ്‍സ് ലീഡായി. ഒന്നാം ഇന്നിംഗ്‌സില്‍ 107 റണ്‍സിന്റെ ലീഡുണ്ടായിരുന്നു ഇന്ത്യ എയ്ക്ക്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 290നെതിരെ ഇന്ത്യ ഡി 183ന് പുറത്താവുകയായിരുന്നു. സഞ്ജു സാംസണ്‍ (5) മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു.

കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്ന ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണര്‍മാരായ പ്രതം – മായങ്ക് അഗര്‍വാള്‍ (56) സഖ്യം ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിചേര്‍ത്തു. മായങ്കിനെ നഷ്ടമായെങ്കിലും പ്രതമിനൊപ്പം ചേര്‍ന്ന് തിലക് 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ പ്രതം സെഞ്ചുറിയും പൂര്‍ത്തിയാക്കി. പിന്നാലെ സൗരഭ് കുമാറിന് വിക്കറ്റ് നല്‍കി പുറത്തേക്ക്. ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗിന് (20) തിളങ്ങാനായില്ല. പിന്നീട് ശാശ്വത് റാവത്തിനെ (61) കൂട്ടുപിടിച്ച തിലക് ഇതുവരെ 106 ചേര്‍ത്തിട്ടുണ്ട്.
സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്‌സ് 183ന് അവസാനിക്കുകയായിരുന്നു. 92 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറര്‍. റിക്കി ഭുയി (23), ഹര്‍ഷിത് റാണ (31), യഷ് ദുബെ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശ്രേയസ് അയ്യര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ഷംസ് മുലാനി (89), തനുഷ് കൊട്ടിയാന്‍ (53) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...