വെള്ളറടയില്‍ കാട്ടുപന്നി ആക്രമണം: ലക്ഷം രൂപയുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

വെള്ളറട: വെള്ളറട ടൗണില്‍ കാട്ടുപന്നിയുടെ ആക്രമണം. വിരണ്ടോടിയ പന്നികളുടെ ആക്രമണത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് കേടുപാട്. ഇതിനിടെ വഴിയാത്രികനായ കിളിയൂര്‍ സ്വദേശി സുനിലിന് പരിക്കേറ്റിട്ടുണ്ട്. പട്ടാപ്പകലാണ് പന്നിക്കൂട്ടം മലയോരമേഖലയെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി കാട്ടുപന്നി ആക്രമണമുണ്ടായത്. ജംഗ്ഷന് സമീപത്തെ മൊബൈല്‍ കടയുടമക്ക് ആക്രമണത്തില്‍ കാലിന് പരിക്കേറ്റു. സമീപത്തെ വിജയ് അക്വറിയത്തില്‍ കയറിയ കാട്ടുപന്നികള്‍ നിരവധി ഫിഷ് ടാങ്കുകളും രണ്ടു വലിയ കണ്ണാടി അലമാരകളും കസേരകളും തകര്‍ത്തു.കാനയ്ക്കോട് ഭാഗത്ത് നിന്നാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ വെള്ളറട നില്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂട്ടത്തോടെ എത്തിയ കാട്ടുപന്നികള്‍ ജംഗ്ഷനിലെ റോഡ് മുറിച്ച് കടക്കവെ വാഹനങ്ങളുടെ ശബ്ദം കേട്ട് ചിതറിയോടി. തുടര്‍ന്ന് അക്രമാസക്തരായി സമീപത്തെ കടകളില്‍ കയറുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് പഞ്ചായത്ത് അംഗം മംഗള്‍ദാസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.എച്ച്.ആര്‍.ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ഐ.എച്ച്.ആര്‍.ഡി ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍...

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...