രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ജമ്മു കാശ്മീർ : രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ നയിക്കുന്നത് രാജ്യത്തെ ഏറ്റവും അഴിമതിക്കാരായ കുടുംബമാണ്. അവരിൽ ജാഗ്രത പുലർത്തണം. ഭരണഘടന സംരക്ഷിക്കാൻ നടക്കുന്ന ചിലർ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നവർ അമേരിക്കയിൽ പോയി എന്താണ് ചെയ്തതതെന്നും മോദി കുറ്റപ്പെടുത്തി. ജമ്മു കാശ്മീർ ദോഡയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. കുടുംബ രാഷ്ട്രീയം കാരണം യുവാക്കൾ കഷ്ടപ്പെടുകയാണ്.

നാഷണൽ കോൺഗ്രസും പിഡിപിയും കോൺഗ്രസും ജമ്മു കാശ്മീരിനെ ശ്രദ്ധിക്കുന്നില്ല. ഇവർ യുവാക്കളെ പരിഗണിച്ചിട്ടില്ല. ജമ്മു കാശ്മീരിനെ ഈ മൂന്ന് കുടുംബങ്ങളും ചേർന്ന് തകർക്കുകയാണ്. ഇവിടം സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ ഭയക്കുന്നുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ജമ്മു കശ്മീരിന്റെ വിധി നിർണയിക്കുന്നതാണെന്നും മോദി പറഞ്ഞു. വിദേശശക്തികൾ ലക്ഷ്യമിടുന്ന ജമ്മു കാശ്മീരിൽ തീവ്രവാദം അന്ത്യശ്വാസം വലിക്കുകയാണ്. പ്രതിപക്ഷം നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് ആലോചിക്കുന്നില്ല. ഒരു സ്കൂളോ കോളേജോ തുറക്കാൻ പോലും പ്രതിഷേധിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തികൊണ്ട് മോദി പറഞ്ഞു. അതേസമയം ജമ്മുകശ്മീരിൽ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കാൻ താൻ ആഗ്രഹിക്കുകയാണ്. ജമ്മുവിലെ ടൂറിസം വികസനത്തിനായി ബിജെപി സർക്കാർ കണക്ടിവിറ്റി വർദ്ധിപ്പിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് 3 കുടുംബങ്ങളും ജമ്മു കാശ്മീരിലെ യുവാക്കളും തമ്മിലുള്ളതാണെന്നും മോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...