ചൈനീസ് പ്രകോപനം ; തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ സൈന്യത്തിന് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ സൈന്യത്തിന് നിര്‍ദേശം. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കര, നാവിക, വ്യോമ സേനാതലത്തില്‍ കര്‍ശന നിരീക്ഷണം തുടരണമെന്നും നിര്‍ദേശിച്ചു.

അതിര്‍ത്തിയില്‍ ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അത് നേരിടാന്‍ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് സേനാ മേധാവികളും സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും പ്രതിരോധ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

അതിക്രമിച്ചുകയറിയ പ്രദേശങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്നോട്ടുപോയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നുവെങ്കിലും ഗല്‍വാന്‍ താഴ്‌വരയുടെ മേല്‍ ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുന്നതുവരെ സൈനിക നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു തീരുമാനം. ഗല്‍വാന്‍ താഴ്‍വരയില്‍ അതിക്രമിച്ചുകയറിയ പ്രദേശത്ത് ചൈനീസ് സൈന്യം നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റിയിട്ടില്ല. അതിനു ശ്രമിച്ചപ്പോഴാണ് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചതെന്നാണു സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...