ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ആറാം വട്ട കമാന്‍ഡര്‍ തലചര്‍ച്ചയിലും തീരുമാനമായില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത് ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്.
രണ്ട് നിര്‍ദേശങ്ങളാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. എന്നാല്‍ യാതൊരു നിര്‍ദേശങ്ങളും ചൈന അംഗീകരിച്ചില്ല. ഇന്ത്യ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും സമ്പൂര്‍ണ്ണ പിന്‍മാറ്റം വേണമെന്നുമാണ്.
കാലാവസ്ഥ മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന സാഹചര്യമായതിനാല്‍ ഇരു രാജ്യങ്ങള്‍ക്കും സൈനികരെ വിന്യസിക്കുന്നതില്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.