പിഞ്ചുകുഞ്ഞുങ്ങളടക്കം 141 ജീവനുകൾ സ്വന്തം കൈകളിൽ ; ഡാനിയൽ പെലിസക്ക് അഭിനന്ദനം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ 141 യാത്രക്കാരുമായി ലാൻഡ് ചെയ്ത പൈലറ്റിന് അഭിനന്ദന പ്രവാഹം. പൈലറ്റ് ക്യാപ്റ്റൻ ഡാനിയല്‍ പെലിസയാണ് ആത്മധൈര്യത്തിന്റെ നേർരൂപമായി വിമാനം താഴെയിറക്കിയത്. പിന്നാലെ, സോഷ്യൽമീഡിയയിൽ പെലിസക്ക് അഭിനന്ദന പ്രവാഹം ഒഴുകി. എയര്‍ ഇന്ത്യാ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വനിതാ പൈലറ്റിന് കൈയടിക്കുകയാണ് ഇപ്പോള്‍ അധികൃതരും സോഷ്യല്‍ മീഡിയയും. പെലിസയുടെ പ്രവര്‍ത്തന പരിചയവും മനോബലവും ഒന്നുകൊണ്ട് മാത്രമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതെന്നാണ് വിദ​ഗ്ധർ പറയുന്നത്. സിനിമകളിൽ കാണുന്ന നാടകീയ രം​ഗങ്ങൾക്ക് സമാനമായിരുന്നു സംഭവവികാസങ്ങൾ.ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് വിമാനത്തെ വരവേറ്റത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യതില്‍ സന്തോഷമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

പൈലറ്റിനെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു. എയര്‍ ഇന്ത്യ വിമാനം പറയുന്നയര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടു. നിറയെ ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും ചക്രങ്ങൾ കൃത്യമായി യഥാസ്ഥാനത്ത് അല്ലാത്തതിനാൽ യാത്ര തുടരാനും സാധിക്കാത്ത അവസ്ഥയായിരുന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 ജീവനുകളാണ് വിമാനത്തിലുള്ളത്. ഇതിനിടെ വാർത്ത പുറംലോകമറിഞ്ഞു.വിമാനത്തിലെ ഇന്ധം കത്തിതീർക്കുക എന്നതായിരുന്നു മുന്നിലുള്ള പ്രധാന മാർ​ഗങ്ങളിലൊന്ന്. ഇതിനായി ആകാശത്ത് രണ്ട് മണിക്കൂറോളം വട്ടമിട്ട് പറന്നു. തുടർന്നായിരുന്നു എമർജെൻസി ലാൻഡിങ്.
ലാന്‍ഡിംഗിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തറിലെ പ്രതിഷേധം : വിദ്യാർഥിക്കെതിരായ നടപടിയിൽ രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക്...

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത താങ്കളിൽനിന്ന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട് ; മന്ത്രി സണ്ണി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ...

ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ പിണറായി വിജയൻ

0
ചെങ്ങന്നൂർ : കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത്...

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന

0
തിരുവനന്തപുരം : തിരുവനന്തപുരത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. സ്റ്റാർ ഹോട്ടലുകളടക്കം...