ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് മരണങ്ങൾ കൂടുന്നു. 24 മണിക്കൂറിൽ 4529 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ആകെ മരിച്ചവരുടെ എണ്ണം 2,83,248 ആയി. അതേസമയം ഇന്നലെ 2,67,334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ രോഗികളുടെ എണ്ണം 2,54,96,330 ആയി. ഇന്നലെ മാത്രം 3,89,851 പേർ രോഗമുക്തരായി. ആകെ 2,19,86,363 പേർ രോഗമുക്തി നേടി. 32,26,719 ആണ് സജീവ രോഗികൾ. 18,58,09,302 പേർക്ക് ഇതുവരെ വാക്സിനേഷൻ നൽകിയതായും മന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13% ആണ്.
രാജ്യത്തിന്റെ ജനസംഖ്യയുടെ 1.8 ശതമാനത്തിനുമാത്രമേ ഇതുവരെ രോഗബാധയേറ്റിട്ടുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗികൾ കുറയുമ്പോഴും മരണനിരക്ക് കൂടിവരികയാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒരാഴ്ചത്തെ ഇടവേളയിൽ ഉണ്ടായ മരണങ്ങളാണ് ഇവയെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതു വൈകുന്നതാണെന്നുമാണ് പല സംസ്ഥാനങ്ങളും വിശദീകരിക്കുന്നത്.