രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ 1059 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 67,151 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 32,34,475 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 1,059 മരണം റിപ്പോർട്ട് ചെയ്തു. 59,449 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്. 1.84 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. നിലവിൽ 7,07,267 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 24,67,759 പേർ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നു.

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 22,794 പേർ ഇതുവരെ മരിച്ചു. തമിഴ്നാട്ടിൽ 3.91 ലക്ഷം രോഗികളുണ്ട്. മരണം 6,700 പിന്നിട്ടു. ആന്ധ്രയിൽ 3.71 ലക്ഷം പേർക്കും കർണാടകയിൽ 2.91 ലക്ഷം പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 25 വരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ 3,76,51,512 സാംപിളുകൾ പരിശോധിച്ചതായാണ് ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച മാത്രം 8,23,992 സാമ്പിളുകൾ പരിശോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...