ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 46,790 രോഗികള്‍. ഒറ്റദിവസം അരലക്ഷത്തില്‍ താഴെ രോഗികള്‍ മുമ്പ് റിപ്പോർട്ടുചെയ്തത് ജൂലൈ 28നാണ്.
രാജ്യത്ത് രോഗികള്‍ 76 ലക്ഷം കടന്നപ്പോൾ മരണം 1.16 ലക്ഷത്തോടടുത്തു. 24 മണിക്കൂറിൽ 69720 രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 67.33 ലക്ഷംകടന്നു. രോഗമുക്തി നിരക്ക് 88.63 ശതമാനം. ചികിത്സയില്‍ 7,48,538 പേര്‍. ആകെ രോഗബാധിതരുടെ 9.85 ശതമാനമാണിത്.
രാജ്യത്ത് 24 മണിക്കൂറില്‍ 587 മരണം. 600ൽ താഴെ മരണം തുടർച്ചയായ രണ്ടാം ദിനം. 1.52 ശതമാനമാണ് നിലവിൽ മരണനിരക്ക്. 24 മണിക്കൂറിൽ കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്–- 125. കർണാടക–- 64, ബംഗാൾ–- 63, ഛത്തിസ്‌ഗഢ്–- 56, തമിഴ്‌നാട്–- 49, ഡൽഹി–- 31, യുപി–- 27, ആന്ധ്ര–- 24, ഒഡിഷ–- 17 മരണം.