വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയാക്കി ; കുറ്റക്കാരനായ പാര്‍ട്ടി നേതാവിനെതിരെ നടപടിക്കു സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ ഇടുക്കിയില്‍ പ്രാദേശിക വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മറ്റിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ നടപടിയുണ്ടാകാനാണ് സാദ്ധ്യത.

ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാനായി ഇന്ന് ചേരുന്ന സി.പി.ഐ എക്‌സിക്യൂട്ടീവില്‍ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെയുളള നടപടിയും ചര്‍ച്ചയായേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ വീട്ടമ്മ സി.പി.ഐ സംസ്ഥാന നേതാവിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച്‌ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സി.പി.ഐ അന്വേഷണ കമ്മിഷനെ നിയമിക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനുശേഷം ആരോപണ വിധേയനായ സംസ്ഥാന കമ്മിറ്റി അംഗത്തേയും നേരിട്ട് കണ്ട് മൊഴിയെടുത്തു. ഇതോടൊപ്പം അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടേയും മൊഴിയെടുത്തു. അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് പാര്‍ട്ടി ആവശ്യപ്പെടുന്ന സമയത്ത് ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്നും അന്വേഷണ കമ്മിഷന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം ആരോപണ വിധേയനായ സംസ്ഥാന കമ്മിറ്റി അംഗം ഇത് സംബന്ധിച്ച്‌ നിലപാട് വ്യക്തമാക്കുകയോ ആരോപണം നിഷേധിക്കുകയോ ചെയ്‌തിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...