അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്തെത്തിയ ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്തെത്തിയ ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറി. ചൈനീസ് ജവാന്‍ വാങ് യാ ലോങിനെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ സൈന്യം ചുഷൂല്‍ മോള്‍ഡോ മീറ്റിങ് പോയിന്റില്‍ വെച്ച്‌ ചൈനീസ് സൈന്യത്തിന് കൈമാറിയത്.

നിരവധി ഇന്ത്യന്‍ ഏജന്‍സികള്‍ ചൈനീസ് സൈനികനെ ചോദ്യം ചെയ്തിരുന്നു. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണോ, ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായി അതിര്‍ത്തി കടന്നതാണോ തുടങ്ങിയ കാര്യങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചത്.

ലഡാക്കിലെ ഡെംചോക്കില്‍ നിന്നാണ് ചൈനീസ് സൈനികനെ കഴിഞ്ഞദിവസം ഇന്ത്യന്‍ സേന പിടികൂടിയത്. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ ആറാമത്തെ മോട്ടറൈസ്ഡ് ഇന്‍ഫന്‍ട്രി ഡിവിഷനിപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം. ഇയാളില്‍ നിന്നും സിവില്‍, സൈനിക രേഖകള്‍ പിടിച്ചെടുത്തതായും കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

തന്റെ യാക്ക് വീണ്ടെടുക്കാനാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് സൈനികന്‍ പറയുന്നത്. ഒറ്റയ്ക്കാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനികനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ സമീപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...