ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ആശ്വാസമായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 38,310 പോസിറ്റീവ് കേസുകളും 490 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 82,67,623 ആയി. ആകെ മരണം 1,23,097 ആണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് അരലക്ഷത്തിന് താഴെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇത് രാജ്യത്തിന് നൽകുന്നത് വലിയ ആശ്വാസമാണ്.
24 മണിക്കൂറിനിടെ 58,323 പേർക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 76,03,121 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,41,405 ആണ്.