ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47,905 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 550 പേര്‍ കൂടി മരണമടഞ്ഞു. ആകെ രോഗബാധിതര്‍ 86,83,917 ആയപ്പോള്‍ 1,28,121 പേര്‍ മരണമടഞ്ഞു.
നിലവില്‍ 4,89,294 പേരാണ് ചികിത്സയിലുള്ളത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 5,363 രോഗികളുടെ കുറവുണ്ട്. ഇന്നലെ 52,718 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 80,66,502 ആയി. രാജ്യത്ത് ഇതുവരെ 12,19,62,509 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 11,93,358 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.