ന്യൂഡൽഹി : അവസാന 24 മണിക്കൂറിൽ ഇന്ത്യയിൽ 36,652 കോവിഡ്–19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 96,08,211 ആയി. ഇന്നലെ മരിച്ച 512 പേരുൾപ്പെടെ ആകെ മരിച്ചവരുടെ എണ്ണം 1,39,700 ആയി.
നിലവിൽ ചികിത്സയിലുള്ളത് 4,09,689 പേർ മാത്രമാണ്. ഇന്ത്യയിലെ മരണനിരക്ക് 1.45% ആണ്. ഇന്നലെ വരെ ആകെ 14,58,85,512 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇതിൽ 11,57,763 സാമ്പിളുകൾ ഇന്നലെയാണ് പരിശോധിച്ചത്.