ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 414 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തവരുടെ ആകെ എണ്ണം 97,96,770 ആയി.
1,42,186 പേരാണ് ഇതുവരെ മരിച്ചത്. 37,528 പേര്‍ കൂടി പുതിയതായി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 92,90,834 ആയി. അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 69,524,946 ആയി.