ന്യൂഡൽഹി : രാജ്യത്ത് 30,005 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗാബാധിതരുടെ എണ്ണം 98,26,775. ആയി. ഒറ്റ ദിവസത്തിനിടെ 442 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,42,628. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 3,59,819 പേർ ചികിത്സയിലാണ്. 33,494 പേർ കൂടി രോഗമുക്തരായി.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 18,72,440 ആയി. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ ഇതുവരെ 8,99,011 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ 8,74,515 കേസുകളും തമിഴ്നാട്ടിൽ 7,96,475 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 6,58,683 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.