ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം കുറഞ്ഞ് വരുകയാണ്. 24 മണിക്കൂറിനിടയില്‍ 23,950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 26,895 ആയി. 333 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആരെ രോഗമുക്തി നേടിയവരുടെ എണ്ണം 96,63,382 ആയി. 1,00,99,066 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. 1,46,444 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കോവിഡിന്‍റെ ജനിതക വകഭേദം കണക്കിലെടുത്ത് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്.