രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു : പുതിയ കേസുകളില്‍ വലിയ കുറവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പുതുവര്‍ഷം പ്രതീക്ഷയുടെയും പ്രത്യാശയുടെയും വര്‍ഷത്തോടെയാണ് തുടങ്ങിയത്. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയെ നേരിടുന്നതിലെ പ്രധാന ആയുധമായ വാക്‌സിന് അനുമതി ഉടന്‍ നല്‍കുമെന്നുള്ള തീരുമാനം വന്നു. അതേസമയം തന്നെ ഇന്നു മുതല്‍ രാജ്യത്ത് ഡ്രൈ റണ്‍ ആരംഭിച്ചിരിക്കുകയാണ് കേരളത്തിലടക്കം ഇപ്പോള്‍ ഡ്രൈ റണ്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് വലിയ ആശ്വാസവും പ്രതീക്ഷയും തന്നെയാണ് നമുക്ക് നല്‍കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്. 22,926 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷമായി. 2,50,183 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയില്‍ ഉള്ളത്. പുതുതായി 19,078 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,05,788 ആയി ഉയര്‍ന്നു. എന്നാല്‍ അതേസമയം ആകെ രോഗമുക്തര്‍ 99,06,387ആയി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...