ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 18,139 കോവിഡ് കേസുകള്‍. 20,539 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 234 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.
ഇതുവരെ 1,04,13,417 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 2,25.449 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,00,37,398 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,50,570 പേര്‍ മരണത്തിന് കീഴടങ്ങി. കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ഇന്ന് സംസ്ഥാനങ്ങളില്‍ രണ്ടാംഘട്ട ഡ്രൈ റണ്‍ നടന്നു. ആദ്യഘട്ട ഡ്രൈ റണ്‍ ജനുവരി 2നായിരുന്നു.