ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,311 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,04,66,595 ആയി. നിലവില്‍ 2,22,526 സജീവകേസുകളാണുള്ളത്. 19,299 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,00,92,909 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 161 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും ഇതുവരെ രോഗബാധയെ തുടര്‍ന്ന് 1,51,160 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത്.
ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചിട്ടുള്ളതും മഹാരാഷ്ട്രയില്‍ തന്നെയാണ്.