നിയമസഭ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കുo

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കുമെന്ന് ഉറപ്പായി. പി ജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പകരം തൊടുപുഴയില്‍ അപു മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ജോസഫ് തൊടുപുഴയില്‍ തന്നെ മത്സരിക്കുമെന്നാണ് ഒടുവിലത്തെ വിവരം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് അപു മത്സരത്തിനിറങ്ങണമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം.

പാര്‍ട്ടി മത്സരിച്ച്‌ വരുന്ന പേരാമ്പ്രയില്‍ സാദ്ധ്യത തീര്‍ത്തും വിരളമായതിനാലാണ് ലീഗിന്‍റെ കൈവശമുള്ള തിരുവമ്പാടി സീറ്റിനുളള ശ്രമം ജോസഫ് വിഭാഗം നടത്തുന്നത്. കത്തോലിക്കാ സഭയ്‌ക്ക് നിര്‍ണായക സ്വാധീനമുളള തിരുവമ്പാടിയില്‍ അപുവിനെ ഇറക്കിയാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് കേരള കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഇവിടെ ലീഗ് മത്സരിക്കുന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതാകും ഗുണം ചെയ്യുകയെന്ന് ജോസഫ് വിഭാഗം വിലയിരുത്തുന്നു. പേരാമ്ബ്രയില്‍ ലീഗിന് ജയസാദ്ധ്യതയുണ്ടെന്നതും കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ജോസഫ് വിഭാഗം കണക്കുകൂട്ടുന്നത്.

1980ല്‍ ഡോ.കെ സി ജോസഫ് വിജയിച്ച ശേഷം പിന്നീട് ഇതുവരെ പേരാമ്പ്ര മണ്ഡലത്തില്‍ വിജയിക്കാന്‍ കേരള കോണ്‍ഗ്രസിന് ആയിട്ടില്ല. ഈ സാഹചര്യം ലീഗ് നേതൃത്വത്ത ബോദ്ധ്യപ്പെടുത്താനാണ് ശ്രമം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ അപു ജോണ്‍ ജോസഫ് പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാക്കളുമായും താമരശേരി രൂപതയ്‌ക്ക് കീഴിലുളള പുരോഹിതരുമായും ചര്‍ച്ച നടത്തി.

പേരാമ്പ്രയ്ക്ക് പുറമെ തളിപ്പറമ്പും ആലത്തൂരുമാണ് കേരള കോണ്‍ഗ്രസ് മലബാറില്‍ മത്സരിക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങള്‍. എന്നാല്‍ ഈ മണ്ഡലങ്ങളിലൊന്നും വിജയിക്കാന്‍ കഴിയാത്ത സാഹചര്യമുളളതിനാലാണ് അപുവിനെ മലബാറില്‍ രംഗത്തിറക്കാനുളള കേരള കോണ്‍ഗ്രസ് നീക്കത്തിന്‍റെ പ്രധാന കാരണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമാണ് നിലവില്‍ അപു ജോസഫ്. മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് അപുവിന്‍റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...