കായംകുളം നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് വഴിയൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കായംകുളം : കായംകുളം നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് വഴിയൊരുങ്ങുന്നു. മൂന്ന് കോടി 33 ലക്ഷം രൂപ ചെലവഴിച്ചാണ് സംസ്‌ക്കരണ പ്ലാന്റ് നിര്‍മിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. കായംകുളം നഗരത്തിലെ മാലിന്യ സംസ്‌കരണം സംബന്ധിച്ച നടപടികള്‍ ഇഴഞ്ഞ് നീങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പദ്ധതികള്‍ പലതും കൊണ്ട് വന്നെങ്കിലും ഒന്നും നടപ്പിലായില്ല. എന്നാല്‍ ഇപ്പോള്‍ കായംകുളം നഗര നിവാസികളുടെ ഈ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ശുചിത്വമിഷന്‍ വഴി രണ്ട് കോടി 37 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്നും 98 ലക്ഷം രൂപം കൂടി ചെലവഴിച്ചാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്.

പ്ലാന്റിന് ഭരണാനുമതിയായതോടെ ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. എന്നാല്‍ യുഡിഎഫ് നഗരസഭാ ഭരണ കാലത്ത് കൊണ്ട് വന്ന പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് ഭരണ സമിതി അട്ടിമറിച്ചത് കൊണ്ടാണ് പദ്ധതിക്ക് ഇത്രയും കാലതാമസം നേരിട്ടതെന്നാണ് യുഡിഎഫ് ആരോപണം. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ നിറയുമ്പോഴും മാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നതോടെ തങ്ങളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...