ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,309 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15,858 പേർ രോഗമുക്തി നേടുകയും 87 മരണങ്ങൾ കൂടി സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 1,08,80,603 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,05,89,230 പേർ രോഗമുക്തി നേടി. 1,55,447 പേർക്കാണ് രോഗബാധയെ തുടർന്ന് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടത്. 1,35,926 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതുവരെ 75,05,010 പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 11 വരെ 20,47,89,784 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. വ്യാഴാഴ്ച മാത്രം 7,65,944 സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ. അറിയിച്ചു.