ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,09,50,201 ആയി. 11,987 പേർ കൂടി രോഗമുക്തി നേടിയതോടെ ഇന്ത്യയിലെ കോവിഡ് മുക്തരുടെ എണ്ണം 1,06,56,845 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 101 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 1,56,014 ആയി. നിലവിൽ രാജ്യത്ത് 1,37,342 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 94,22,228 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 17 വരെയുള്ള കണക്കുകൾ പ്രകാരം 20,87,03,791 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 7,26,562 സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ. വ്യക്തമായിട്ടുണ്ട്.