Friday, July 4, 2025 2:32 pm

കുതിച്ചുയര്‍ന്ന് കൊവിഡ് രോഗനിരക്ക് ; ഒറ്റദിവസം രാജ്യത്ത് അമ്പതിനായിരത്തോളം രോഗികള്‍ , 24 മണിക്കൂറിനിനിടെ 708 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നു. 49,931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 14 ലക്ഷം കടന്നു. 14,35,453 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിൽ 708 പേര്‍ മരിച്ചതോടെ കൊവിഡ് മരണം 32771 ആയി ഉയര്‍ന്നു. നിലവിൽ 485114 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലള്ളത്. അതേസമയം, രോഗമുക്തി 63.92 ശതമാനം ആയി ഉയര്‍ന്നു.

ഇന്ത്യയിൽ പതിനായിരത്തിലധികം പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി ഉയർന്നു. ആകെ കേസുകളുടെ 33 ശതമാനം റിപ്പോര്‍ട്ട് ചെയ്തതും തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടെ രോഗബാധ കുതിച്ചുയരുകയാണ്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ ഏഴായിരത്തിന് മുകളിലെത്തി. കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യായിരത്തിന് മുകളിലും, തെലങ്കാനയില്‍ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.

ഉത്തര്‍പ്രദേശില്‍ മൂവായിരം കടന്നു. ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാണ് ഓരോദിവസവുമുള്ള രോഗികളുടെ എണ്ണം. പരിശോധനകള്‍ കൂട്ടുന്നതിന്‍റെ ഭാഗമായി രാജ്യത്ത് മൂന്ന് ഐസിഎംആര്‍ ലാബുകള്‍ കൂടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നോയിഡ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പരിശോധന ലാബുകള്‍ നിലവില്‍ വരുന്നത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മരിച്ച ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ ; സംസ്കാര ചടങ്ങുകൾക്ക് അടിയന്തരമായി അരലക്ഷം രൂപ...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച...

വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; മരുമകന് ജീവപര്യന്തം കഠിനതടവും പിഴയും

0
തി​രു​വ​ന​ന്ത​പു​രം: വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​രു​മ​ക​ന് ജീ​വ​പ​ര്യ​ന്തം...

പി. ​പി. മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ സം​ഘം ചി​റ്റാ​റി​ലും കു​ട​പ്പ​ന​യി​ലു​മെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു

0
പ​ത്ത​നം​തി​ട്ട : വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ ചി​റ്റാ​റി​ലെ ക​ർ​ഷ​ക​ൻ പി. ​പി....