ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. മരണം മുപ്പത്തിനാലായിരത്തിലേറെ. ലക്ഷം രോഗികളാണ് ഓരോ രണ്ടുദിവസത്തിലും വര്‍ധിക്കുന്നത് . ലോകത്ത് ഒറ്റദിവസം ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതും ഇന്ത്യയിലാണ്. ദിവസേനയുള്ള രോഗികളുടെ എണ്ണത്തില്‍ മാത്രം അമേരിക്ക ഇന്ത്യക്കു മുന്നിലാണ്. നിലവില്‍ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 15,28,000. ചികിത്സയിലുള്ളവരുടെ എണ്ണം ചൊവ്വാഴ്‌ച അഞ്ചുലക്ഷം പിന്നിട്ടു. ആകെ മരണം 34,475. നിലവില്‍ രാജ്യത്തെ രോഗസ്ഥിരീകരണ നിരക്ക് 9.03 ശതമാനമാണ്. മരണനിരക്ക് 2.25 ശതമാനവും. എന്നാല്‍ കേരളത്തിൽ ഇത് യഥാക്രമം 2.87 ശതമാനവും 0.3 ശതമാനവുമാണ്.
രാജ്യത്ത് കൊവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു ; മരണം മുപ്പത്തിനാലായിരത്തിലേറെ
RECENT NEWS
Advertisment