നഴ്‌സിനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു ; കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി

For full experience, Download our mobile application:
Get it on Google Play

ഫ്‌ളോറിഡ : സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന നഴ്‌സിനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. കോട്ടയം മോനിപ്പള്ളി സ്വദേശി മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവാണ് പിടിയിലായിരിക്കുന്നത്. കുത്തിയ ശേഷം ദേഹത്തുകൂടി കാര്‍ കയറ്റിയിറക്കി.

സ്വയം മുറിവേല്‍പ്പിച്ച്‌ ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് ഫിലിപ്പ് മാത്യുവിനെ ആശുപത്രിയിലാക്കി. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മെറീനെ ആശുപത്രിയില്‍ എത്തിയ ഫിലിപ്പ് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച്‌ ആക്രമിക്കുകയായിരുന്നു. 17 തവണ മെറിനെ കുത്തിയ ഫിലിപ്പ് ദേഹത്തൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെറീനെ രക്ഷിക്കാനായില്ല. രണ്ടുവര്‍ഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...