ഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,76,583 ആയി. 24 മണിക്കൂറിനിടെ 279 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1,35,206 രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 1,33,632 ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് വിവിധ സംസ്ഥാങ്ങളില്‍ ചികിത്സയിലുള്ളത്. ഡല്‍ഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. സംസ്ഥാനത്ത് ഇതുവരെ 907 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഈ കണക്ക് രാജ്യ തലസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഡല്‍ഹിയിൽ ഒരു ലക്ഷം കടക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
24 മണിക്കൂറിനിടെ 9985 പുതിയ കേസുകൾ ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2,76,583 ആയി
RECENT NEWS
Advertisment