രണ്ട് ജ‍ഡ്ജിമാർ‌ക്ക് കൊവിഡ് : മധ്യപ്രദേശിൽ കോടതി അടച്ചു ; കൊവിഡ് ബാധിതരുടെ എണ്ണം 9600

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : രണ്ട് ജഡ്ജിമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിലെ കോടതി അടച്ചു. രോ​ഗബാധിതരായ ജഡ്ജിമാരുടെ ചുമതലകൾ ബുർഹാൻപൂർ ജില്ലയിലെ സെഷൻസ് ജ‍ഡ്ജിയും ഹർസുദ് ചീഫ് മജിസ്ട്രേറ്റും നിർവ്വഹിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. ജഡ്ജിമാരും അവരുടെ കുടുംബാം​ഗങ്ങളും ഒപ്പം 86 ജീവനക്കാരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇവർ താമസിക്കുന്ന കോളനി കൊവിഡ് 19 കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു.

ജൂൺ 7 നാണ് ജഡ്ജിക്കും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ ഭോപ്പാലിൽ ചികിത്സയിലാണ്. രണ്ടാമത്തെ ജഡ്ജിന് കൊവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്. മഹാരാഷ്ട്രയിൽ നിന്നും ഖന്ദ്വ വഴി ഉത്തർപ്രേദേശിലേക്കും ബീഹാറിലേക്കും തിരിച്ചു പോയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തവരുടെ കൂട്ടത്തിൽ ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. ഖന്ദ്വയിൽ ഇതുവരെ 271 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേർ മരിച്ചു. മധ്യപ്രദേശിൽ 9600 പേരിലാണ് കൊവിഡ് രോ​ഗബാധ. 400 പേരാണ് മരിച്ചത്. കൊവിഡ് മൂലം സംസ്ഥാനത്ത് ഏറ്റവുമധികം ദുരിതത്തിലായ സ്ഥലമാണ് ഇൻഡോർ. 3800 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...