ഇന്ത്യയില്‍ പുതിയ 10,488 കൊവിഡ് കേസുകള്‍ ; 313 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10,488 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. 313 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 4,65,662ആയി. 12329 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 3,39,22,037 ആണ് ആകെ രോഗമുക്തി നിരക്ക്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 1,22,714 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 532 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്. 98.30 ശതമാനമാണ് ഇന്ത്യയിലെ ആകെ രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,74,099 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 116കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ...

0
വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന്...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

0
കോയിപ്രം : സമൂഹത്തിന് കരുതലായി കുട്ടികൾ മാറണമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...

മുൻകാല പി.എസ്.സി നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണം : കേരള എൻ.ജി.ഒ അസോസിയേഷൻ

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന...