ഒമിക്രോൺ കൂടുന്നു – കേസുകൾ 422 ; രാജ്യത്ത് 6,987 പേർക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. നിലവിൽ 422 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായ മഹാരാഷ്ട്രയിൽതന്നെയാണ് ഒമിക്രോൺ കേസുകളും കൂടുതൽ– 108. ഡൽഹിയിൽ 79, ഗുജറാത്തിൽ 43, തെലങ്കാനയിൽ 41, കേരളത്തിലും തമിഴ്നാട്ടിലും 34 എന്നിങ്ങനെയാണു സംസ്ഥാനങ്ങളിലെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി 130 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതർ 3,47,86,802 ആയി. ആകെ കേസുകളുടെ 0.22% (76,766) മാത്രമാണു ചികിത്സയിലുള്ളത്. ഇത് 2020 മാർച്ചിനു ശേഷമുള്ള കുറഞ്ഞ കണക്കാണ്. 162 പേർ മരിച്ചതോടെ ആകെ മരണം 4,79,682. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 141.37 കോടി വാക്സീൻ വിതരണം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും : വിദ്യാഭ്യാസ...

0
പാലക്കാട് : സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ നടപടിയുമായി വിദ്യാഭ്യാസ...

വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ ; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ പുറപ്പെട്ടു

0
ന്യൂഡൽഹി : ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂകമ്പത്തെത്തുടർന്ന് ആളപായവും കനത്ത നാശനഷ്ടങ്ങളുമുണ്ടായ വെനസ്വേലയ്ക്കായി...

റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് ജൂൺ 27ന് നടക്കും

0
റാന്നി: റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് 2026 - ജൂൺ 27ന്...

കൊച്ചിയിൽ രാത്രിയാത്രകൾക്ക് മാറ്റം ; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം

0
കൊച്ചി : എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന...