ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത് തന്റെ നിര്‍ദ്ദേശം ; രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് -19 വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്നും തന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ഞായറാഴ്ചയാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ‘ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച എന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതൊരു ശരിയായ നടപടിയാണ്. വാക്സിനുകളുടെയും ബൂസ്റ്ററുകളുടെയും സുരക്ഷ രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട് ‘, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഡിസംബര്‍ 22 ന് ട്വീറ്റിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്ത് ബൂസ്റ്റര്‍ ഡോസുകള്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘നമ്മുടെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഇപ്പോഴും വാക്സിനേഷന്‍ എടുത്തിട്ടില്ല. GOI എപ്പോഴാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ ആരംഭിക്കുന്നത്’,’ രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞിരുന്നു. അതേസമയം ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 10 മുതല്‍ ആരോഗ്യ, മുന്‍‌നിര പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും, ‘മുന്‍കരുതല്‍ ഡോസുകള്‍’ അല്ലെങ്കില്‍ കോവിഡ് -19 വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...