ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 60,963 പേര്‍ക്ക്. ഇന്നലെ 834 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23.29 ലക്ഷമായി. ഇതില്‍ 16.39 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 6.43 ലക്ഷം ആളുകളാണ് ചികിത്സയിലുളളത്. വിവിധ സംസ്ഥാനങ്ങളിലായി 46,091 ആളുകളാണ് മരിച്ചത്. ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും ഇന്ത്യയാണ് മുന്നില്‍. അമേരിക്കയില്‍ 54,519 പേര്‍ക്കും ബ്രസീലില്‍ 54,923 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രോഗബാധയില്‍ ഇതുവരെ കുറവ് വന്നിട്ടില്ല. മഹാരാഷ്ട്രയില്‍ ഇന്നലെയും 11,088 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 256 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗികള്‍ 5.35 ലക്ഷമായി. ഇതുവരെ 18,306 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടമായത്. ആന്ധ്രയില്‍ ഇന്നലെ 9.024 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. 87 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 87,597 പേരാണ് ആന്ധ്രയില്‍ ചികിത്സയിലുളളത്. ഇതുവരെ 1.54 ലക്ഷം പേര്‍ രോഗമുക്തി നേടി. 2,203 പേരാണ് ആന്ധ്രയില്‍ മരിച്ചത്.
തമിഴ്‌നാട്ടില്‍ ഇന്നലെ 5,834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 118 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗികള്‍ 3.08 ലക്ഷമായി ഉയര്‍ന്നു. 5,159 പേരാണ് ഇതുവരെ മരിച്ചത്. 2.50 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 52,810 പേരാണ് തമിഴ്‌നാട്ടില്‍ ചികിത്സയിലുളളത്.