Wednesday, July 3, 2024 1:07 pm

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 42,836 ആയി ഉയര്‍ന്നു ; 83 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 42,836 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 2573 പേര്‍ രോഗബാധിതരായി. 83 പേര്‍ മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ആകെ മരണം 1,389 ആയി ഉയര്‍ന്നു. അതേ സമയം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11762 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ  കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ രോഗികള്‍ 14,000 കടന്നു.  711 പുതിയ രോഗികളാണുള്ളത്. ആകെ 14,541 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 35 പേര്‍ മരിച്ചു. ആകെ 583 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 349 കൊവിഡ് കേസുകളാണുണ്ടായത്. ഇതോടെ ഡല്‍ഹിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4898 ആയി . ഇന്നലെ 69 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ ആകെ രോഗമുക്തി നേടിയവര്‍ 1431 ആയി. തമിഴ്നാട്ടില്‍ രോഗബാധിതര്‍ ഇരട്ടിക്കുകയാണ്. ഇന്ന് മാത്രം 577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഉള്‍പ്പടെ ഇരുപത്തിരണ്ട് പോലീസുകാര്‍ രോഗബാധിതരായി. കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച പതിനായിരത്തിലധികം പേരെ നിരീക്ഷണത്തിലാക്കി.

ജറാത്തില്‍ മരണം 300 കടന്നു. 24 മണിക്കൂറിനിടെ 376 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5804ഉം മരണം 319ഉം ആയി.അതേസമയം രോഗം ഭേദമായവരുടെ എണ്ണം ആയിരം കടന്നു.

രാജസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. 12 മണിക്കൂറിനിടെ 123 പോസിറ്റീവ് കേസുകളും നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 37 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 651 ആയി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടു ; വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...

0
ശ്രീന​ഗർ: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്....

ഫുട്ബാൾ ഗ്രൗണ്ടിൽ അഗാധ ഗർത്തം രൂപപ്പെട്ടു

0
ന്യൂയോർക്ക്: അമേരിക്കയിലെ ഫുട്ബോൾഗ്രൗണ്ടിന്റെ നടുക്ക് പെട്ടെന്ന് 100 അടി വീതിയിലും 30...

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ; തട്ടിപ്പില്‍ വീഴരുത് ; ജാഗ്രത വേണമെന്ന് നോര്‍ക്ക

0
തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. സംസ്ഥാനത്ത്...

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു ; ബ​സ് ക​ണ്ട​ക്ട​ർ പിടിയിൽ

0
പാ​ല​ക്കാ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. തെ​ക്കേ വാ​വ​നൂ​ര്‍...