ഉറഞ്ഞു തുള്ളി കോവിഡ് : ലോകത്ത് മരിച്ചവരുടെ എണ്ണം 2.5ലക്ഷം , 36 ലക്ഷം ആളുകള്‍ രോഗികളായി

For full experience, Download our mobile application:
Get it on Google Play

ന്യുയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. നിലവിലെ കണക്കുകള്‍ പ്രകാരം 250,847 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,621,594 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. അതില്‍ 1,179,215 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2,191,532 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 49,906 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിലാണ് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച മാത്രം ലഭ്യമായ കണക്കുകള്‍ പ്രകാരം 545 പേര്‍ മരിച്ചു. 13,338 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,201,460 ആയി.

ആകെ 69,143 പേര്‍ യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 16,039 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഫ്രാന്‍സിലാണ് യുഎസിന് ശേഷം തിങ്കളാഴ്ച ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 306 പേരാണ് ഫ്രാന്‍സില്‍ കൊവിഡിന് മുന്നില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ ഫ്രാന്‍സിലെ ആകെ മരണം 25,201 പേരാണ്. അമേരിക്കയ്ക്ക് ശേഷം ആകെ കൊവിഡ് മരണങ്ങള്‍ കൂടുതല്‍ സംഭവിച്ച ഇറ്റലിയില്‍ തിങ്കളാഴ്ച 195 പേരാണ് മരിച്ചത്. സ്‌പെയിന്‍ 164, യുകെ 288 എന്നിങ്ങനെയാണ് കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലെ തിങ്കളാഴ്ചയിലെ മരണങ്ങള്‍. കൊവിഡ് 19 വൈറസ് ബാധയെ നേരിടാനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...