തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച മുതല്‍ മദ്യഷോപ്പുകള്‍ തുറക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച മുതല്‍ മദ്യഷോപ്പുകള്‍ തുറക്കും. രാജ്യത്ത് മാര്‍ച്ച്‌ 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യഷോപ്പുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. കര്‍ണാടകയിലെയും ആന്ധ്രയിലെയും അതിര്‍ത്തികളിലെ മദ്യഷോപ്പുകള്‍ തുറന്നതോടെയാണ് ഷോപ്പുകള്‍ തുറക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രധാനവരുമാന മാര്‍ഗങ്ങളിലൊന്നാണ് മദ്യഷോപ്പുകള്‍. മദ്യഷോപ്പുകള്‍ അടച്ചിട്ടത് സംസ്ഥാനത്തെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ മാസ്‌ക് ധരിക്കുക, സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടര്‍ന്ന് ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണ്ണാടക, അസം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. മിക്കയിടങ്ങളിലും മദ്യവാങ്ങാന്‍ നിരവധി പേരാണ് എത്തിയത്.  ബംഗാളില്‍ ഗ്രീന്‍ സോണില്‍ മാത്രമാണ് വില്‍പനക്ക് അനുമതി നല്‍കിയത്. റെഡ് സോണിലായ തലസ്ഥാനം കൊല്‍ക്കത്തയിലടക്കം മദ്യവില്‍പനശാലകള്‍ തുറന്നിട്ടില്ല. ബംഗാളില്‍ മദ്യത്തിന് 30 ശതമാനത്തോളം നികുതി ഉയര്‍ത്തിയിട്ടുണ്ട്. ആന്ധ്രാ പ്രദേശില്‍ പ്രൊഹിബിഷന്‍ ടാക്സ് ചുമത്തിയാണ് മദ്യം വില്‍ക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...