കുതിച്ചുയര്‍ന്ന് കോവിഡ് രോഗികളുടെ എണ്ണം ; 6,050 പുതിയ രോഗികള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് രോഗികളുടെ എണ്ണം. രാജ്യത്ത് ഇന്ന് 6050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. വൈറസ് ബാധിച്ച് 14 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,30,943 ആണ്. അതേസമയം കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു.

സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളും പങ്കെടുക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി അധ്യക്ഷത വഹിക്കും. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആകെ 1,78,533 പരിശോധനകള്‍ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,334 ഡോസ് വാക്സിനുകള്‍ നല്‍കി. 2021 ജനുവരി 16-ന് രാജ്യവ്യാപകമായി ആരംഭിച്ച വാക്സിനേഷന്‍ ഡ്രൈവ് മുതല്‍ ഇതുവരെ 2,20,66,20,700 വാക്‌സിനുകള്‍ കുത്തിവച്ചിട്ടുണ്ട്. 265 പുതിയ കേസുകളോടെ, ഡല്‍ഹിയില്‍ 2,060 സജീവ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...