Saturday, May 4, 2024 2:40 am

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമോ സഞ്ജു ; രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിന്റെ  രാജസ്ഥാന്‍ റോയല്‍സും ഓയിന്‍ മോര്‍ഗന്റെ  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കുനേർ. നാല് കളികളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. പഞ്ചാബിനെതിരെ സെഞ്ചുറിയോടെ സീസൺ തുടങ്ങിയ ശേഷം നിറം മങ്ങിയ സഞ്ജുവിൽ നിന്ന് ഒരു മികച്ച ഇന്നിംഗ്സ് ഇന്ന് പ്രതീക്ഷിക്കുന്നുണ്ട് ആരാധകർ.

ടീം തോറ്റെങ്കിലും പ‌ഞ്ചാബിനെതിരെ 63 പന്തിൽ 119 റൺസ് നേടിയ സഞ്ജുവിന്റെ  ഇന്നിംഗ്‌സ് പ്രശംസകൾ ഏറെ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ജയിച്ചെങ്കിലും സഞ്ജു നേടിയത് നാല് റൺസ് മാത്രമായിരുന്നു. ചെന്നൈക്കെതിരെ അഞ്ച് പന്തിൽ നേടിയത് ഒരു റണ്ണും. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ നന്നായി തുടങ്ങിയെങ്കിലും 18 പന്തിൽ 21 റൺസെടുത്ത് പുറത്തായി. ഇതോടെ സഞ്ജു സീസണിലെ നാല് കളികളിൽ ഇതുവരെ നേടിയത് 145 റൺസ്.

ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷം രൂക്ഷമായ ഭാഷയിലാണ് സുനിൽ ഗാവസ്‌കർ സ‌ഞ്ജുവിനെതിരെ രംഗത്തെത്തിയത്. സ്ഥിരതയില്ലായ്‌മയാണ് സഞ്ജു നേരിടുന്ന പ്രശ്നമെന്നും ഇന്ത്യൻ ടീമിൽ സ്ഥിരം ഇടം കണ്ടെത്താത്തതിന് കാരണവും അതാണെന്നായിരുന്നു ഗാവസ്‌കറുടെ വിമർശനം. ഇന്ന് കൊൽക്കത്തയെ നേരിടാൻ ഇറങ്ങുമ്പോൾ സഞ്ജുവിന് മറുപടി നൽകാനുള്ളത് ഈ വിമർശനങ്ങൾക്ക് കൂടിയാണ്. പ്രമുഖ വിദേശതാരങ്ങളുടെ അഭാവവും ഫോമില്ലായ്മയും ഉയര്‍ത്തുന്ന വെല്ലുവിളിയും മറികടക്കേണ്ടതുണ്ട് മുന്‍ ചാമ്പ്യന്‍മാര്‍ക്ക്.

മറുവശത്ത് കൊൽക്കത്തയും പ്രതിസന്ധിയിലാണ്. ആദ്യ കളിയിൽ ഹൈദരാബാദിനെതിരെ 10 റൺസ് ജയം സ്വന്തമാക്കിയ ശേഷം മൂന്ന് മത്സരങ്ങളിലും തോറ്റു. ബാംഗ്ലൂരിനെതിര ബൗളർമാർ വഴങ്ങിയത് 204 റൺസ്. ചെന്നൈക്കെതിരെ വഴങ്ങിയത് 220. ബാറ്റിംഗിൽ ദിനേഷ് കാർത്തികും ശുഭ്മാൻ ഗില്ലും ഇയാൻ മോർഗനും ഫോം കണ്ടെത്താനാകാതെ വലയുന്നു. സ്ഥിരതയാർന്ന പ്രകടനം നടത്തുന്നത് നിതീഷ് റാണ മാത്രം. ഇനിയങ്ങോട്ട് ശേഷിക്കുന്ന മത്സരങ്ങളിൽ ഊർജം പകരാൻ ജയം കൂടിയേ തീരൂ കൊൽക്കത്തയ്‌ക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...