വാക്സീന് പണം മുടക്കിയാൽ ചെലവ് ചുരുക്കേണ്ടി വരും ; സംഭാവനയിൽ പ്രതീക്ഷയെന്ന് തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാക്സീന് പണം മുടക്കേണ്ടി വന്നാല്‍ സംസ്ഥാനത്ത് മറ്റ് ചെലവുകള്‍ ചുരുക്കേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ നോട്ടടിച്ച് വാക്സീന് വേണ്ട പണം കണ്ടെത്താം. കേന്ദ്രസര്‍ക്കാരിന്റെ  അലംഭാവമാണ് കോവിഡ് ബാധിച്ചുള്ള കൂട്ടമരണങ്ങള്‍ക്ക് കാരണമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

കോവിഡ് വാക്സീന്‍ ഒരു ഡോസിന് 400 രൂപവെച്ച് കണക്കാക്കിയാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടിയിലേറെ രൂപ കണ്ടെത്തേണ്ടി വരുമെന്ന് തോമസ് ഐസക് പറയുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ വാക്സീന് വേണ്ടി മല്‍സരം നടന്നാല്‍ ഭാവിയില്‍ വില കൂടാം. ജനങ്ങള്‍ക്ക് വാക്സീന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കേണ്ടി വരും.

വാക്സീന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയാല്‍ എന്താണ് കുഴപ്പമെന്നും ഐസക് ചോദിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കോവിഡിനെ നേരിടുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്സീന്‍ വാങ്ങാന്‍ പണം കണ്ടെത്താമെന്ന പ്രതീക്ഷയും തോമസ്ഐസക് പങ്കുവെച്ചു.

കേരളത്തിലേക്ക് ഇനി വേണ്ട വാക്സീൻ വാങ്ങാൻ 1300 കോടി രൂപയോളം ചെലവ് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. ഇതു വലിയ ബാധ്യതയായതിനാൽ വാക്സീൻ സൗജന്യമായി ലഭ്യമാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. തീരുമാനത്തിനായി കാത്തുനിന്നാൽ വൈകിപ്പോകുമെന്നതുകൊണ്ടാണ് കേരളം സ്വന്തം നിലയിൽ വാക്സീൻ വാങ്ങാൻ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...