ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് തുറക്കുന്ന വിഷയം ഫ്രാൻസുമായി ചർച്ച ചെയ്ത് ഇന്ത്യ. ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കൻ ഉപരോധത്തിനു ശേഷം ഉള്ള സാഹചര്യവും നരേന്ദ്ര മോദിയും ഇമാനുവൽ മക്രോണും ചർച്ച ചെയ്തു. കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിലവില്‍ പാകിസ്ഥാന്‍റെ നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങൾക്ക് എന്ത് ഫലമുണ്ടാക്കും എന്ന് നിരീക്ഷിക്കുകയാണ് ഇന്ത്യ. ഇറാൻ, റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ അമേരിക്ക പുതുക്കില്ല. യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക പ്രതികരിച്ചിട്ടുണ്ട്. ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ യുഎസ്, ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ല. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഈമാസം 19ന് അവസാനിക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























