ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് പ്രതിഷേധിക്കാൻ ഇൻഡ്യാ മുന്നണി ; റെയിൽവെ പദ്ധതികൾ മുടങ്ങുന്നത് സ്ഥലം ഏറ്റെടുക്കാത്തത് മൂലമെന്ന് കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബജറ്റിലെ അവഗണനക്കെതിരെ ഇൻഡ്യാ സഖ്യം പ്രതിഷേധം തുടരുന്നു. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര പദ്ധതികൾക്ക് പണം നേടാൻ കഴിയാത്തത് കേരളത്തിന്റെ കുറ്റം കൊണ്ടാണ് എന്ന രീതിയിലേക്ക് ചർച്ച വഴി മാറ്റാനും ശ്രമം ഉണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണം ഉയരുമ്പോൾ വകുപ്പ് മന്ത്രിയെ സംരക്ഷിച്ച് ബി.ജെ.പി എം.പിമാർ കൂട്ടത്തോടെ ഇറങ്ങുന്ന പതിവ് ഡൽഹിയിൽ അവസാനിച്ച മട്ടാണ്. നീറ്റ് പരീക്ഷാ ക്രമക്കേട് പ്രശ്നം പ്രതിപക്ഷം ഉയർത്തിയപ്പോൾ തടി രക്ഷിക്കാൻ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് തന്നെ ഇറങ്ങേണ്ടി വന്നു. ബജറ്റിൽ സംസ്ഥാനങ്ങള്‍ക്ക് അവഗണന നേരിടുന്നെന്ന ആരോപണത്തിന് ധനമന്ത്രി നിർമല സീതാരാമൻ തന്നെയാണ് മറുപടി പറയുന്നത്.

ബജറ്റ് ചർച്ചയിൽ, സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറയാനാണ് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ശ്രമിക്കുന്നത്. ബജറ്റിൽ സംസ്ഥാനങ്ങൾ നേട്ടമുണ്ടാക്കിയെന്ന് പറയാനായി ബിഹാർ, ആന്ധ്രാ പ്രദേശ് ഒഴികെയുള്ള ഭരണപക്ഷ അംഗങ്ങൾ തയ്യാറുമല്ല. സംസ്ഥാനം ഭൂമിയേറ്റെടുക്കാൻ വൈകുന്നത് മൂലമാണ് റെയിൽവേ പദ്ധതികൾ മുടങ്ങുന്നതെന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്നത്. കേരളത്തിനോടുള്ള അവഗണനയിൽ രണ്ടായി ഡൽഹിയിൽ സമരം ചെയ്യുന്ന എൽ.ഡി.എഫ് -യു.ഡി.എഫ് ഒറ്റക്കെട്ടായി സമരം ചെയ്തു എന്നതും ശ്രദ്ധേയമായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...