നാല് ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രമന്ത്രിസഭ. ചന്ദ്രയാന്‍-4, ശുക്രനെ ലക്ഷ്യമിട്ടുള്ള വീനസ് ഓര്‍ബിറ്റര്‍ മിഷന്‍, ഇന്ത്യയുടെ ബഹിരാകാശ നിലയ ദൗത്യമായ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍, നെക്‌സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ (എന്‍ജിഎല്‍വി) എന്നിവയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. 2027 ല്‍ വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയുടെ നാലാമത് ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ നാലിന് 2104.06 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് തിരികെ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദൗത്യം. ശുക്രനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് വീനസ് ഓര്‍ബിറ്റര്‍ മിഷന്‍. 2028 മാര്‍ച്ചില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന ഈ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചും ഭൂമിശാസ്ത്രത്തെ കുറിച്ചും പഠിക്കാന്‍ ലക്ഷ്യമിടുന്നു. 1236 കോടി രൂപയാണ് ഈ ദൗത്യത്തിനായി അനുവദിച്ചിരിക്കുന്നത്. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന് വിളിക്കുന്ന ഈ ദൗത്യത്തിന്റെ ആദ്യ മൊഡ്യൂള്‍ 2028 ല്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2035-ഓടെ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഉദ്ദേശിക്കുന്നു. ഈ ദൗത്യത്തിനായി 11,170 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1